Today: 08 May 2025 GMT   Tell Your Friend
Advertisements
പാപ്പാ തെരഞ്ഞെടുപ്പ് വത്തിക്കാനില്‍ ആദ്യദിനം കുറത്ത പുക
വത്തിക്കാന്‍സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവിന് മുന്നോടിയായി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലി ആരംഭിച്ചു. ഇതോടെ ആഗോള കത്തോലിക്ക സഭയുടെ 267~ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവിന് തുടക്കമായി. വൈകുന്നേരം നാലരയ്ക്ക് പേപ്പല്‍ ഭവനത്തിലെ പൗളിന്‍ ചാപ്പലില്‍ നിന്ന്, സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുക്കൊണ്ട് കര്‍ദ്ദിനാളുമാര്‍ സിസ്റൈ്റന്‍ ചാപ്പലിലേക്ക് എത്തി. 71 രാജ്യങ്ങളില്‍ നിന്നുള്ള 133 കര്‍ദ്ദിനാള്‍ ഇലക്ടര്‍മാര്‍ പ്രദക്ഷിണമായാണ് സിസ്റൈ്റന്‍ ചാപ്പലിലേക്ക് പ്രവേശിച്ചത്. ഓരോരുത്തര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.സിസ്റൈ്റന്‍ ചാപ്പലില്‍ എത്തിയതിനു ശേഷം ""വേനി ക്രെയാത്തോര്‍ സ്പീരിത്തൂസ്'' എന്ന റൂഹാക്ഷണ പ്രാര്‍ത്ഥന ഗീതം ആലപിച്ചു. വത്തിക്കാന്‍ സമയം അഞ്ചരയ്ക്കാണ് ആദ്യ വോട്ടെടുപ്പ് നടന്നത്.

ആദ്യ ദിവസം തന്നെ ചാപ്പലിന് മുകളില്‍ കറുത്ത പുക
സിസ്റൈ്റന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക ഉയരുന്നു. ഇതിനര്‍ത്ഥം ഇന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ്. പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് പുക സിഗ്നല്‍ വന്നത്. ഇതിനുള്ള കാരണങ്ങള്‍ വ്യക്തമല്ല. കാരണം: തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ പുറം ലോകവുമായി പൂര്‍ണ്ണമായും ഒറ്റപ്പെട്ടവരാണ്.
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ളേവിലെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഫലമില്ല. സിസ്ററീന്‍ ചാപ്പലില്‍ നിന്നും കറുത്ത പുക ഉയര്‍ന്നതോടെ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല.

ഉച്ചയ്ക്കും വൈകിട്ടുമായി നാല് റൗണ്ട് തെരഞ്ഞെടുപ്പ് നടക്കും. കറുത്ത പുക യാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ല്‍ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

വ്യാഴാഴ്ച, കര്‍ദ്ദിനാള്‍മാരില്‍ ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, രാവിലെ രണ്ട് റൗണ്ടും ഉച്ചകഴിഞ്ഞ് രണ്ട് റൗണ്ടുമായി നാല് റൗണ്ടുകള്‍ വരെ ബാലറ്റ് തുടരും.
- dated 07 May 2025


Comments:
Keywords: Germany - Otta Nottathil - pope_election_black_smoke_may_7_2025 Germany - Otta Nottathil - pope_election_black_smoke_may_7_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
asylum_stopped_germany_minister_dobrindt
ജര്‍മനിയുടെ എല്ലാ അതിര്‍ത്തികളും അടച്ചു ; മെര്‍ക്കലിന്റെ ഉത്തരവ് ആഭ്യന്തരമന്ത്രി ഡോബ്രിന്‍ഡ് റദ്ദാക്കി ; ഇനിയാണ് കളി Recent or Hot News
തുടര്‍ന്നു വായിക്കുക
Friedrich_merz_ministry_sworn_in_germany
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മനിയുടെ പത്താമത്തെ ചാന്‍സലറായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് ; ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ മെര്‍സിന് ഭൂരിപക്ഷം നേടായില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി നിര്‍ദ്ദിഷ്ട ആഭ്യന്തരമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
merz_ministry_tuesday_sworn_in_may_6_2025
ജര്‍മനിയില്‍ മെര്‍സ് മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേല്‍ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us